Thursday, October 29, 2015


ചില ഇഷ്ടങ്ങള്
അങ്ങനെയാണ്,
അറിയാതെ ഇഷ്ടപ്പെട്ട് പോകും
ഒന്നുകാണാ൯,
ഒപ്പം നടക്കാ൯,
കൊതി തീരുവോളം സംസാരിക്കാ൯
ഒക്കെ വല്ലാതെ കൊതിക്കും,
എന്നും എ൯റെത് മാത്രം
എന്ന് വെറുതെ ആഗ്രഹിക്കും,
ഒടുവില് എല്ലാം വെറുതെ
ആയിരുന്നു എന്ന്
തിരിച്ചറിയുമ്പോള്,
ഉള്ളി൯റെ ഉള്ളില്
എവിടെയെങ്കിലും ആ
ഇഷ്ടത്തെ നാം കുഴിച്ചുമൂടും,
ചില വിശ്വാസങ്ങള്ക്ക് വെണ്ടി,
ചില സൌഹൃദങ്ങള്ക്ക് വെണ്ടി,
പിന്നീട് എപ്പോഴേങ്കിലുംഒക്കെ ഒറ്റപ്പെട്ടുപോയെന്നു തോന്നുമ്പോള്,
രണ്ടുതുള്ളി കണ്ണീരി൯റെ നനവോടെ
ആ ഇഷ്ടത്തെ നമ്മള്
വീണ്ടും ഓ൪ക്കും,
അപ്പോഴും ഹൃദയം
വല്ലാതെ കൊതിക്കുന്നുണ്ടാവും,
അവള്
എ൯റെതായിരുന്നെങ്കില്
എന്ന്-

അ നിഷ് ...

No comments:

Post a Comment